സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ലഭിക്കാന്‍ സൈനിക സേവനം നിർബന്ധമാക്കണമെന്ന് നിർദ്ദേശം

Thursday 15 March 2018 8:46 am IST
"undefined"

ന്യൂദല്‍ഹി: സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശം.പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഇതിനായുള്ള നിര്‍ദേശം മുന്നോട്ടുവെക്കണമെന്നും പാര്‍ലമെന്ററി കമ്മറ്റി നിര്‍ദേശിക്കുന്നു. 

ഉദ്യോഗാര്‍ഥികള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിലൂടെ സൈന്യത്തിലെ ആള്‍ക്ഷാമം കുറയ്ക്കാനാവുമെന്നാണ് കമ്മറ്റിയുടെ നിരീക്ഷണം. പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടം ഉണ്ടാക്കുന്നത്. 7000 ഉദ്യോഗസ്ഥരുടെയും 20000 സൈനികരുടെയും കുറവ് നിലവില്‍ സൈന്യത്തിലുണ്ട്. 

നാവിക സേനയില്‍ 150 ഉദ്യോഗസ്ഥരുടെയും 15000 നാവികരുടെയും കുറവുണ്ട്. വ്യോമസേനയിലും 150 ഉദ്യോഗസ്ഥരുടെയും 15000 സൈനികരുടെയും കുറവുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം പാര്‍ലമെന്ററി കമ്മറ്റി മുന്നോട്ടു വെച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.