ശബരിമല നട തുറന്നു
Thursday 15 March 2018 2:25 am IST
പത്തനംതിട്ട: മീനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ്മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു.
ഇന്ന് മുതല്‍ 19 വരെ എല്ലാദിവസവും പതിവ് പൂജകള്‍ക്ക് പുറമേ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. നടതുറന്നിരിക്കുന്ന അഞ്ചുദിവസങ്ങളിലും നെയ്യഭിഷേകം, പുഷ്പാഭിഷേകം, കളഭാഭിഷേകം എന്നിവ നടത്തും. മീനമാസപൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് നട അടയ്ക്കും. ഉത്രഉത്സവത്തിനായി 20ന് വൈകിട്ട് 5ന് നട വീണ്ടും തുറക്കും.