രണ്ടാം ലോകയുദ്ധത്തിലെ ബോംബ് പൊട്ടുമെന്ന് ആശങ്ക!

Thursday 15 March 2018 10:24 am IST
"undefined"

ഫനോ (ഇറ്റലി): രണ്ടാം ലോകയുദ്ധക്കാലത്തെ അവശിഷ്ട ബോംബ് മാറ്റുമ്പോള്‍ പ്രവര്‍ത്തന ക്ഷമമായതിനെ തുടര്‍ന്ന് സംഭ്രാന്തി. അധികൃതര്‍ 23,000 പേരെ ഇറ്റലിയിലെ ഫാനോ നഗരത്തില്‍നിന്ന് ഒഴിപ്പിച്ചു. സ്‌കൂളുകള്‍ അടച്ചു. ആശുപത്രികളില്‍നിന്ന് രോഗികളെ ഒഴിപ്പിച്ചു. ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തി. 

ബോബ് കടലില്‍ നിക്ഷേപിക്കുംവരെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി.ബോംബ് മാറ്റുന്നത് ഏറെ അപകടകരമാണ്, അതിനാലാണ് ആളുകളെ ഒഴിപ്പിക്കുന്നതെന്ന് മേയര്‍ മാസിമോ സെറി അറിയിച്ചു. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് വീടുകളിലേക്ക് ബോംബ് കടലില്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ തിരികെവരാം. പക്ഷേ, അതിന് മണിക്കൂറുകള്‍ എടുക്കും. 

കഴിഞ്ഞ മാസം രണ്ടാം ലോകയുദ്ധ ബോംബുകളിലൊരെണ്ണം തെംസ് നദിയില്‍ ജോര്‍ജ്ജ് വി ഡോക്കിനടുത്ത് കണ്ടതിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് അടച്ചിട്ട സംഭവം ഉണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.