ബെയ്ജിങ്: തെറ്റായ മരണം മുൻകൂട്ടി പ്രവചിച്ച ജ്യോതിഷിയുടെ സ്ഥാപനം വയോധിക തല്ലിത്തകർത്തു. ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് രസകരമായ സംഭവം നടന്നത്. 2018 വർഷം കാണാൻ 70 വയസുള്ള വയോധികയ്ക്ക് സാധിക്കില്ലെന്ന് ജ്യോതിഷി കഴിഞ്ഞ മാർച്ചിൽ പ്രവചിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഭയത്തോടെയാണ് വാങ് എന്ന് പേരുള്ള വയോധിക ജീവിച്ചിരുന്നത്.
എന്നാൽ പ്രവചനം തെറ്റായതോടെ വയോധിക ജ്യോതിഷിയുടെ സ്ഥാപനം അടിച്ചു തകർക്കുകയായിരുന്നു. താൻ അടുത്ത വർഷം കാണാൻ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞത് മുതൽ വളരെയധികം ഭയപ്പാടോടെയാണ് കഴിഞ്ഞിരുന്നത്, എല്ലാ ദിവസവും ഏറെ വ്യാകുലപ്പെട്ടിരുന്നു- വാങ് പറഞ്ഞു. വാങ് അനുഭവിച്ച മാനസിക സമർദ്ദനത്തിന് ജ്യോതിഷി അവരോട് മാപ്പ് പറയണമെന്ന് പോലീസ് ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: