ഉത്തര്‍‌പ്രദേശ്, ബീഹാര്‍ ഉപതെരഞ്ഞെടുപ്പ് പ്രതികരണങ്ങള്‍ ഇങ്ങനെ

Thursday 15 March 2018 11:15 am IST
"undefined"

വായുജിത് എഴുതുന്നു Vayu Jith

2009 ലെ തണ്ടൊടിഞ്ഞ താമര

2009 ലെ തോൽവിക്ക് ശേഷം തണ്ടൊടിഞ്ഞ താമരയും മണ്ട പോയ ആർ.എസ്.എസും എന്ന വിഷയത്തിൽ ചെറുകഥ തൊട്ട് നോവലൈറ്റുകളും നോവലുകളും ചെറു കവിത മുതൽ മഹാകാവ്യവും വരെ എഴുതിയവരുണ്ട് ..

ഓ ബിജെപിയൊക്കെ പോക്കാടേയ് .. വല്ലതും കാര്യം നടക്കണമെങ്കിൽ വേറെ പാർട്ടീൽ പോകണം എന്ന് പറഞ്ഞ് പ്രസ്ഥാനത്തെ ഉപേക്ഷിച്ച് പോയവരും ഇഷ്ടം പോലെയുണ്ട് .അവരിൽ കുറെ പേരൊക്കെ മോദി തരംഗം വന്നപ്പോൾ നല്ല വാക്ക് പറഞ്ഞ് തിരിച്ചു വരുന്നതും കണ്ടിട്ടുണ്ട്.

മൂന്നാം മുന്നണിയും കോൺഗ്രസും സീറ്റുകൾ കൂടുതൽ നേടുമെന്നും മായ മുതൽ മമതയും ലളിതയും നിതീഷും എന്തിനേറെ രാഹുൽ ഗാന്ധിയും പ്രകാശ് കാരാട്ടും പോലും പ്രധാനമന്ത്രിയാണെന്ന് 2014 ൽ പ്രവചിച്ചവരും ഏറെയുണ്ട് .

അവരെയൊക്കെ പിന്നീട് കണ്ടത് “ കുതിച്ചുയരുന്ന ആർ.എസ്.എസ് പ്രചാരകന്മാർ " എന്ന തലക്കെട്ടൊക്കെ കൊടുത്ത് വരുന്ന ലേഖനത്തിന്റെ എഴുത്തുകാരായിട്ടാണ്. യുപിയിൽ ബിജെപി മൂന്നാമത് പോകുമെന്ന് പറഞ്ഞ രാഷ്ട്രീയ വിശാരദന്മാർ പിന്നെ വാ തുറന്നത് ഇലക്ഷൻ മെഷീനിന്റെ ബട്ടണിന് വാഷർ ഇല്ലെന്ന് പറയാനായിരുന്നു.

ഏറ്റവും അവസാനം ദാ മാർക്സിസ്റ്റ് കോട്ടയെന്ന് പാണന്മാർ പാടി നടന്നിരുന്ന ,ഒരിക്കലും ഇളകില്ലെന്ന് ഉത്തരോത്തരം പ്രഖ്യാപിച്ച ത്രിപുരയിലെ ചെങ്കോട്ടകൾ ഗംഗാസമതലത്തിൽ പിറന്ന ചെന്താമരയുടെ കാറ്റിൽ തകർന്നു വീണതും കണ്ടു..

ഇന്നിരുപത്തൊന്ന് സംസ്ഥാനങ്ങളിലും അങ്ങ് ഇന്ദ്രപ്രസ്ഥത്തിലും ഭരണം കയ്യാളുന്ന ഭാരതീയ ജനത പാർട്ടി കേവലം രണ്ടുപതെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോൾ ഇതങ്ങ് തകർന്നു പോയെന്ന് മന:പായസമുണ്ണുന്ന പ്രമുഖരെ കാണാൻ നല്ല രസമുണ്ട്

മുപ്പത്തഞ്ച് വർഷം വംഗദേശം ഭരിച്ചു മുടിച്ച് ഇപ്പോൾ കാലുറപ്പിക്കാൻ മണ്ണില്ലാതെ കഴിഞ്ഞ ഏഴു വർഷമായി ഉഴലുന്ന പാർട്ടിയാണ് ഒന്ന്..ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് സ്വയം കൃതാനർത്ഥം കൊണ്ട് തൂത്തെറിയപ്പെട്ട ദ ഗ്രേറ്റ് ഓൾഡ് പാർട്ടിയാണ് മറ്റൊന്ന് .

ബീഹാറിൽ ,ഒഡിഷയിൽ, ഉത്തർപ്രദേശിൽ , തമിഴ്നാട്ടിൽ, ബംഗാളിൽ തുടങ്ങി തൂത്തെറിയപ്പെട്ടിടങ്ങളിൽ ഒരിടത്തുപോലും തിരിച്ചു വരാൻ കഴിയാത്ത ഇവരാണ് ബിജെപി തകർന്നെന്ന് പ്രഖ്യാപിച്ച് 2019 ലേക്ക് കണ്ണു നട്ട് കാത്തിരിക്കുന്നത്..

എന്നാൽ അവർ മറക്കരുതാത്ത ഒന്നുണ്ട്. 2013 മുതൽ ചരിത്ര വിജയങ്ങൾ നേടി 2014 ൽ അധികാരത്തിൽ വന്ന് പിന്നീടിങ്ങോട്ട് കച്ച് മുതൽ കാമരൂപം വരെയും കുമാരി മുതൽ കശ്മീർ വരെയും ചെന്താമര മുകുളങ്ങൾ വിരിയിച്ചത് 2004 ൽ തോറ്റ് 2009 ൽ തകർന്നെന്ന് നിങ്ങൾ പ്രഖ്യാപിച്ച അതേ പ്രസ്ഥാനം തന്നെയാണ്..

ജനസംഘമായാലും ജനതപാർട്ടിയായാലും ഭാരതീയ ജനതപാർട്ടിയായാലും കാലങ്ങളായി പിന്തുടരുന്ന ഒരു അടിസ്ഥാന ആദർശമാണ് ആ തിരിച്ചുവരവ് സാദ്ധ്യമാക്കിയത് ..

ജനതയെന്നാൽ ജനാർദ്ദനനാണെന്നതാണ് ആ അടിസ്ഥാന ആദർശം..

അതുകൊണ്ട് തന്നെ ഞങ്ങൾ തോൽക്കുമ്പോൾ ജനങ്ങൾ ഊളകളാകില്ല .. ഞങ്ങൾ ജയിക്കുമ്പോൾ മാത്രം മിടുക്കരുമാകില്ല .ഭക്തിയോടെ ജനാർദ്ദനനെ സേവിക്കുന്നവർക്ക് , സ്നേഹിക്കുന്നവർക്കു തന്നെയാകും അന്തിമ വിജയമെന്നും ഞങ്ങൾക്കുറപ്പുണ്ട് .

സോ... ജനവിധിയെ അംഗീകരിച്ച് ജനതയെ സേവിച്ച് ജനാധിപത്യത്തിനൊപ്പം .... മുന്നോട്ടു തന്നെ.

__________

ഉണ്ണിക്കൃഷ്ണന്‍ വരച്ച കാര്‍ട്ടൂണ്‍

"undefined"

 

 

____

 

ഷാര്‍ലി ബെഞ്ചമിന്‍ എഴുതുന്നു Sharly Benjamin

കോൺഗ്രസിന് കെട്ടിവെച്ച കാശു പോകുമ്പോൾ :-

...................................................................

യു.പി തെരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷിയ്ക്കുന്ന കോൺഗ്രസുകാരെ ടി.വിയിൽ കാണുമ്പോൾ സങ്കടം തോന്നുന്നു. "ഞാനും മുതലയമ്മാച്ചനും കൂടി " എന്ന് കുരങ്ങ് പറഞ്ഞത് പോലെ വിജയം ആഘോഷിക്കുകയാണവർ.! ബി.ജെ.പിയ്ക്ക് മേൽ SP , BSP സഖ്യം തന്ത്രപരമായ വിജയം നേടിയപ്പോൾ കോൺഗ്രസിന് അവിടെ കെട്ടിവെച്ച കാശു നഷ്ടപ്പെട്ടു.!

എന്നെ തല്ലേണ്ട അമ്മാവ, ഞാൻ നന്നാവില്ല... എന്ന് പറഞ്ഞ് ആരും സഹായിക്കേണ്ട ഞങ്ങൾ സ്വയം നശിച്ചോളാം എന്ന നിലപാട് എടുത്തിരിക്കുകയാണ് കോൺഗ്രസ്.

തൃപുരയിലും നാഗലാൻറിലും പൂജ്യം സീറ്റുകൾ നേടി സംപൂജ്യരായതിന് പിന്നാലെയാണ് യു. പി യിലെ പാർലിമെന്റ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കെട്ടിവെച്ച കാശു നഷ്ടപ്പെട്ടത് !

പ്രാദേശിക കോൺഗ്രസ് നേതൃത്വത്തെ വിശ്വാസത്തിൽ എടുക്കാത്തതും പ്രാദേശിക പാർട്ടികളുമായി ധാരണയുണ്ടാക്കാനാവത്തതും കേന്ദ്ര നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. ഡൽഹിയിലിരുന്ന് ഇന്ത്യയൊട്ടാകെ നിയന്ത്രിക്കാം എന്ന ധാരണ തിരുത്തേണ്ട കാലം കഴിഞ്ഞു.

ഇനിയുള്ളത് പ്രാദേശിക പാർട്ടികളുടെയും നേതൃത്വത്തിന്റെയും കാലം.

നിങ്ങള്‍ക്കും പ്രതികരിക്കാം...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.