സിനിമാ മോഡലില്‍ കിഡ്‌നാപ്പിംഗ്, ഐ.എ.എസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍

Thursday 15 March 2018 10:53 am IST
"undefined"

ന്യൂദല്‍ഹി: സിനിമാ മോഡലില്‍ അഞ്ച് വയസുകാരനായ കുട്ടിയെ തട്ടിയെടുത്ത് പണം ആവശ്യപ്പെട്ട ഐഎഎസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍. ബോളിവുഡ് സിനിമകളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് 27കാരനായ ആസിഫ് അലിയാണ് തട്ടിക്കൊണ്ടുപോയത്. 

എം.ടെക്ക് ബിരുദധാരിയായ തനിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഒരാള്‍ കബളിപ്പിക്കുകയായിരുന്നെന്ന് ആസിഫ് പോലീസിനോട് പറഞ്ഞു. അഞ്ച് ലക്ഷം രൂപ തന്റെ കൈയില്‍ നിന്നും വാങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നെന്നും, ഇതേ തുടര്‍ന്നുണ്ടായ കടം വീട്ടാനാണ് തനിക്ക് ഈ വഴി സ്വീകരിക്കേണ്ടി വന്നതെന്നും പോലീസിന് മുന്നില്‍ ആസിഫ് കുറ്റസമ്മതം നടത്തി.

ദല്‍ഹിയിലെ ഭജനാപുരയില്‍ നിന്നുമാണ് ഇയാള്‍ കുട്ടിയെ തട്ടിയെടുത്തത്. ഒമ്പത് മണിക്കൂറിന് ശേഷമാണ് കുട്ടിയെ പോലീസ് രക്ഷിച്ചത്. കുട്ടി സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.