റഷ്യന്‍ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിട്ട് പോകാൻ ബ്രിട്ടൻ്റെ നിർദ്ദേശം

Thursday 15 March 2018 1:46 pm IST
"undefined"

ലണ്ടന്‍: രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെയും മകളെയും രാസായുധ പ്രയോഗത്തിലൂടെ വധിക്കാന്‍ ശ്രമിച്ചതില്‍ റഷ്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച്‌ 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിട്ട് പോകാന്‍ ബ്രിട്ടന്റെ നിര്‍ദ്ദേശിച്ചു. പ്രതിനിധികള്‍ റഷ്യയുടെ ചാരന്‍മാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർന്ന് ഇവരോട് ഒരാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന്  തെരേസാ മെയ് ആവശ്യപ്പെടുകയായിരുന്നു.

റഷ്യക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട്പോകാനാണ് ബ്രിട്ടന്റെ തീരുമാനം. രാസായുധ ആക്രമണത്തിന് റഷ്യയോട് ബ്രിട്ടന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യ ഇതുവരെ വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല. റഷ്യയുടെ ഈ നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയെ ചൊടിപ്പിച്ചത്.

പ്രശ്നം വഷളായതോടെ റഷ്യ-ബ്രിട്ടൻ ബന്ധത്തിൽ വിള്ളൽ വീണിട്ടുണ്ട്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിന് ബ്രിട്ടന്‍ സന്ദര്‍ശനത്തിനും അനുമതി നിഷേധിച്ചിട്ടുണ്ട്. കൂടാതെ റഷ്യയുമായി നടത്താനിരുന്ന ഉന്നതതല ചര്‍ച്ചകളും സര്‍ക്കാര്‍ റദ്ദാക്കി. ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ടില്‍ നിന്ന് മന്ത്രിമാരോ രാജകുടുംബാംഗങ്ങളോ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.  

സാലിസ്ബറിയില്‍ ബ്രിട്ടന്റെ മുന്‍ ചാരനായിരുന്ന സെര്‍ഗെയ് സ്ക്രിപാലും മകളെയും മാര്‍ച്ച്‌ നാലിന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.