ചോദ്യപേപ്പര്‍ ചോര്‍ച്ച: വാര്‍ത്ത നിഷേധിച്ച് സിബിഎസ്ഇ

Thursday 15 March 2018 2:19 pm IST
"undefined"

ന്യൂദല്‍ഹി: സിബിഎസ്ഇ പ്ലസ് ടുചോദ്യ പേപ്പര്‍ ചോര്‍ന്നതായി പ്രചരിക്കുന്ന വാര്‍ത്ത സിബിഎസ്ഇ നിഷേധിച്ചു. സിബിഎസ്ഇ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പരീക്ഷ കേന്ദ്രങ്ങളില്‍ ചോദ്യ പേപ്പര്‍ മുദ്രവച്ച നിലയില്‍ തന്നെയാണ് കണ്ടെത്തിയത് എന്നും സിബിഎസ്ഇ വ്യക്തമാക്കി.

രാവിലെ മുതലാണ് അക്കൗണ്ടന്‍സിയുടെ ഒരു ചോദ്യപേപ്പര്‍ വാട്ട്സ്ആപ്പില്‍ പ്രചരിച്ചു തുടങ്ങിയത്. ന്യൂദല്‍ഹിയിലെ രോഹിണി എന്ന സ്ഥലത്തുനിന്നുമാണ് ഈ സന്ദേശം പ്രചരിച്ചു തുടങ്ങിയത്. 

സംഭാവത്തെ തുടര്‍ന്ന് സിബിഎസ്‌സി ബോര്‍ഡ് അടിയന്തിര യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് ശേഷമാണ് സിബിഎസ്‌സി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.