സുരക്ഷയുടെ കാര്യത്തിൽ 'യാരിസ്' ഒന്നാമൻ

Thursday 15 March 2018 3:18 pm IST
"undefined"

ന്യൂദൽഹി: വാഹന നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് ഇന്ത്യയിൽ തങ്ങളുടെ സെഡാൻ വിഭാഗത്തിലെ ഏറ്റവും പുതിയ കാറായ 'യാരിസ്' പുറത്തിറക്കുന്നു. മെയ് മാസത്തിലായിരിക്കും യാരിസ് ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെടുക.

"undefined"
യാരിസ് കമ്പനിയുടെ മുഖമുദ്രയായി മാറുമെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്. 3,10,000 യൂണിറ്റുകൾ നിർമ്മിക്കാനുള്ള പ്രാപ്‌തി കമ്പനിക്കുണ്ടെങ്കിലും ഇപ്പോൾ 1,40,000 യൂണിറ്റുകൾ മാത്രമാണ് വർഷത്തിൽ കമ്പനി നിർമ്മിക്കുന്നത്. കാറുകൾക്ക് മാർക്കറ്റുകളിൽ ലഭിക്കുന്ന സ്വീകാര്യതയ്ക്ക് അനുസരിച്ച് യൂണിറ്റിലും വർധന നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ വിദേശ വക്താവ് ശേഖർ വിശ്വനാഥ് പറഞ്ഞു.

"undefined"
മറ്റ് സെഡാൻ വാഹനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് യാരിസിൻ്റെ അഴകും പ്രവർത്തന ശേഷിയും. യാത്രികരുടെ സുരക്ഷയ്ക്ക് തന്നെയാണ് കമ്പനി ഏറെ പ്രധാന്യം നൽകിയിരിക്കുന്നത്. ഏഴ് എയർ ബാഗുകൾ യാരിസിലുണ്ട്. വശങ്ങളിലും മുട്ടിനു താഴെയുമുള്ള എയർ ബാഗുകൾ എടുത്തു പറയേണ്ടതാണ്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. മാനുവൽ ഗിയർ ചെയിഞ്ചിനു പുറമെ ഓട്ടോമാറ്റിക് ഗിയറുകളുമാണ് വാഹനത്തിൻ്റെ വേഗത നിയന്ത്രിക്കുന്നത്. 

"undefined"
അടുത്തിടെ നടന്ന ന്യൂ കാർ അസെസ്മെൻ്റ് പരിശോധനയിൽ യാരിസിന് അഞ്ച് പോയിൻ്റാണ് ലഭിച്ചത്. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സുസ്ക്കി സിയാസ് എന്നീ കാറുകളാണ് യാരിസിൻ്റെ പ്രധാന എതിരാളികൾ. ഏഴിനും 12 ലക്ഷത്തിനുമിടയിലാണ് യാരിസിൻ്റെ വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.