യുഎസിലെ സ്കൂളിൽ വീണ്ടും വെടിവയ്പ്; അധ്യാപിക തോക്കിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ

Thursday 15 March 2018 3:28 pm IST
"undefined"

വാഷിങ്ടണ്‍: യുഎസില്‍ തോക്ക് ഉപയോഗം നിയന്ത്രണവിധേയമാക്കാനിരിക്കെ രാജ്യത്തെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്. കാലിഫോര്‍ണിയായിലെ സ്‌കൂളില്‍ ഇന്നലെയായിരുന്നു സംഭവം. സ്‌കൂളിലെ അധ്യാപിക തോക്ക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ക്ലാസ് എടുത്ത് കൊണ്ടിരിക്കെയാണ് തോക്കില്‍ നി്ന്നും അറിയാതെ വെടിപൊട്ടിയത്.

സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉച്ചഭക്ഷണം കഴിക്കുന്നതിനായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ പുറത്തിറങ്ങുന്നസമയത്തായിരുന്നു സംഭവം. മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. 

തോക്ക് ഉപയോഗിച്ച് ഒരാളെ എങ്ങനെ കീഴ്‌പ്പെടുത്തണമെന്ന് പഠിപ്പിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു കൊണ്ടാണ് അധ്യാപിക തോക്ക് എടുത്തത്. പിന്നീട് തോക്ക് കുട്ടികളുടെ ഇടയിലേക്ക് നീട്ടുകയായിരുന്നു. പിന്നീട് അധ്യാപികയുടെ കൈയിലിരുന്നു തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. എന്നാല്‍ തോക്ക് ലോഡ് ചെയ്തതാണെന്ന് ടീച്ചര്‍ അറിഞ്ഞിരുന്നില്ലായിരിക്കാമെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം  ക്ലാസ്‌റൂമില്‍ ലോഡ് ചെയ്ത തോക്ക് എന്തിനാണ് പ്രദര്‍ശിപ്പിച്ചതെന്നും ഇതിനെ  കുറിച്ച് അന്വേഷണം നടത്തുമെന്നും സാന്‍ഡ് സിറ്റി പോലീസ് മേധാവി ബ്രയാന്‍ ഫെരാട്ടെ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.