കേരളത്തില്‍ കയ്യേറ്റക്കാരുടെ സര്‍ക്കാര്‍: ഡി.അശ്വനിദേവ്

Thursday 15 March 2018 3:47 pm IST

കുണ്ടറ: ചിന്താജെറോമിന്റെ പിഡബ്ല്യുഡി റോഡ് കൈയ്യേറ്റം കേരളത്തിലെ സിപിഎമ്മിന്റെ കയ്യേറ്റത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണെന്ന് ബിജെപി സംസ്ഥാനസമിതിയംഗം ഡി.അശ്വിനിദേവ്. കേരളത്തില്‍ കായലും കടലും കാടും മേടുമെല്ലാം കയ്യേറുകയാണ്. പിണറായി സര്‍ക്കാര്‍ കൈയ്യേറ്റക്കാരുടെ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കുണ്ടറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരയം ജങ്ഷനില്‍ നടന്ന സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് നെടുമ്പന ശിവന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ വെള്ളിമണ്‍ ദിലീപ്, കേണല്‍ കെ.കെ.ജോണ്‍, പേരയം ജോസുകുട്ടി, സുനില്‍ മഠത്തില്‍, സുരേഷ്, അനില്‍, ഗ്രിഗോറിയസ്, ടി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.