സംഘ കാര്യാലയത്തിന് ഭൂമിപൂജ

Thursday 15 March 2018 3:48 pm IST

 

 

കരുനാഗപ്പള്ളി: ആര്‍എസ്എസ് കരുനാഗപ്പള്ളിയില്‍ നിര്‍മിക്കുന്ന കൊല്ലം ഗ്രാമജില്ലാ കാര്യാലയത്തിന്റെ ഭൂമിപൂജ നടന്നു. കരുനാഗപ്പള്ളി എസ്ബിഎം ആശുപത്രിക്ക് പടിഞ്ഞാറുവശത്താണ് കാര്യാലയനിര്‍മാണം. ഭൂമിപൂജയ്ക്കു തഴവ പരടയില്‍ ഗിരീഷ് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. 

ജില്ലാ സംഘചാലക് അഡ്വ. വേലപ്പന്‍നായര്‍, കരുനാഗപ്പള്ളി താലൂക്ക് സംഘചാലക് ആര്‍.മോഹനന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി സി.ബാബു, വിഭാഗ് സദസ്യന്‍ വി.മുരളീധരന്‍, ജില്ലാ സഹകാര്യവാഹക് രാജേഷ്, പ്രചാരക് എസ്.എല്‍. രമേശ്, സദസ്യന്‍ കൃഷ്ണന്‍കുട്ടി, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, മാതൃസമിതി സംസ്ഥാനസമിതി അംഗം ഇന്ദിരാമ്മ, രമണന്‍, ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി ഓമനക്കുട്ടന്‍, അനില്‍ വാഴപ്പള്ളി, ടി.വി. സനില്‍, പി.പങ്കജന്‍, വി.രവികുമാര്‍, എ.വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.