ജെ‌എന്‍‌യുവില്‍ നിന്നും കാണാതായ പെണ്‍കുട്ടി തിരിച്ചെത്തി

Thursday 15 March 2018 3:50 pm IST

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ നിന്നും കാണാതായ പെണ്‍കുട്ടി തിരിച്ചെത്തി. ലഖ്‌നൌവിലെ ഹോസ്റ്റലില്‍ നിന്നും നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ജെ‌എന്‍‌യുവിലെ ഗവേഷക വിദ്യാര്‍ത്ഥിനി പൂജാ കസാനയെ കാണാതായത്. 

വ്യാഴാഴ്ച മടങ്ങി എത്തിയ വിദ്യാര്‍ത്ഥിനി താന്‍ പുറത്തു പോയിരുന്നു എന്നു മാത്രമാണ് വെളിപ്പെടുത്തിയതെന്നും കൂടുതല്‍ പറയാന്‍ വിസമ്മതിച്ചുവെന്നും പോലീസ് അറിയിച്ചു. തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വസഞ്ച് കുഞ്ച് പോലീസിന് പരാതി നല്‍കിയിരുന്നു. മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ എത്തി അന്വേഷിച്ചെങ്കിലും മകളുടെ മുറി പൂട്ടിയിട്ടിരിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

മാര്‍ച്ച് പത്ത് വരെ പെണ്‍കുട്ടിയുമായി സംസരിച്ചിരുന്നുവെന്നും പതിനൊന്നാം തീയതി മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഇവര്‍ പറയുന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയാണ് പെണ്‍കുട്ടി. കേസില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.