ബിജെപി നേതാവിനെ കൊല്ലാന്‍ ശ്രമം

Thursday 15 March 2018 4:40 pm IST
"undefined"

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബിജെപി നേതാവ് അന്‍വര്‍ ഖാനെ വധിക്കാനുള്ള ഭീകരരുടെ പദ്ധതി സുരക്ഷാസേന പൊളിച്ചു. ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. പുല്‍വാമയിലെ ഖാന്‍മോഹിലെ ബല്‍ഹാമ ഗ്രാമത്തിലാണ് സംഭവം.

രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം നടക്കുകയായിരുന്ന ഖാനെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചുവെടിവച്ചു. രൂക്ഷമായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഖാനെ സുരക്ഷതിമായി ഒളിപ്പിക്കാന്‍ കാവല്‍ക്കാര്‍ക്ക് കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.