33കാരന്റെ ശരീരത്ത് നിന്ന് നീക്കിയത് 4 അടി നീളമുള്ള ഇരുമ്പ് കമ്പി!

Thursday 15 March 2018 6:57 pm IST
കൊടലുകള്‍, കരള്‍, അടിവയര്‍, നെഞ്ച് തുടങ്ങിയ ശരീരത്തെ ഭാഗങ്ങള്‍ക്കെല്ലാം അപടത്തില്‍ ക്ഷതം സംഭവിച്ചു. മറ്റ് തൊഴിലാളികള്‍ കമ്പി മുറിച്ച് മാറ്റിയാണ് കോണ്‍ക്രീറ്റ് തൂണില്‍ നിന്ന് ഷെയ്ഖിനെ വേര്‍പ്പെടുത്തിയത്.
"undefined"

മുംബൈ: അപൂര്‍വ്വവും സങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ 33കാരന്റെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത് 4 അടി നീളമുള്ള ഇരുമ്പ് കമ്പി! സംസ്ഥാന സര്‍ക്കാറിന്റെ കിഴിലുള്ള ജെ ജെ ആശുപത്രിയിലാണ് അഞ്ച് മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയ നടന്നത്.

സലീം ഷെയ്‌ഖെന്ന നാഷിക്കിലുള്ള തൊഴിലാളിക്കാണ് ഇരുമ്പ് കമ്പി കുത്തി കയറി അപകടമുണ്ടായത്. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് തെന്നിവീഴുകയും പണിയിലിരിക്കുന്ന കോണ്‍ക്രീറ്റ് തൂണുകളില്‍ നിന്നുള്ള ഇരുമ്പ് കമ്പി തുളഞ്ഞു കയറുകയുമായിരുന്നു.

കമ്പി അടിവയറ്റിലൂടെ തുളഞ്ഞ് കഴുത്തിന് സമീപമായി പുറത്ത് വരുകയുമായിരുന്നു. കൊടലുകള്‍, കരള്‍, അടിവയര്‍, നെഞ്ച് തുടങ്ങിയ ശരീരത്തെ ഭാഗങ്ങള്‍ക്കെല്ലാം അപടത്തില്‍ ക്ഷതം സംഭവിച്ചു. മറ്റ് തൊഴിലാളികള്‍ കമ്പി മുറിച്ച് മാറ്റിയാണ് കോണ്‍ക്രീറ്റ് തൂണില്‍ നിന്ന് ഷെയ്ഖിനെ വേര്‍പ്പെടുത്തിയത്.

ശസ്ത്രക്രിയ വിജയകരമാണെന്ന് വ്യക്തമാക്കിയ ഡോക്ടര്‍മാര്‍ ലാപ്രോസ്‌കോപിക് ടെക്കിനിക്കുകളാണ് ഇതിനായി ഉപയോഗിച്ചതെന്നും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.