മേലാറന്നൂരില്‍ ഡിവൈഎഫ്‌ഐ അഴിഞ്ഞാട്ടം: പ്രതിഷേധവുമായി നാട്ടുകാര്‍

Friday 16 March 2018 2:00 am IST

 

കരമന: മേലാറന്നൂര്‍ വാര്‍ഡില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെയും പാര്‍ട്ടി ക്രിമിനലുകളുടെയും നേതൃത്വത്തില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറുന്നു. ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. ആറ്റുകാല്‍, നെടുങ്കാട്, തമലം, കണ്ണേറ്റുമുക്ക് പ്രദേശങ്ങളിലെ പാര്‍ട്ടിക്കാര്‍ കുറെ ദിവസങ്ങളായി ആറന്നൂരില്‍ തമ്പടിച്ചിരിക്കുകയാണ്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിനായി ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത് മേലാറന്നൂരിലെ റെയില്‍വെക്രോസ്സ് ആണ്. ഇവിടെ തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതും ഇവര്‍ക്ക് അനുഗ്രഹമായി. നഗരത്തില്‍ നടക്കുന്ന പല ആക്രമണങ്ങളുടെയും ഗൂഢാലോചന കേന്ദ്രം കൂടിയാണ് ഈ സ്ഥലം.

പോലീസുകാരുടെ മുന്നില്‍ സെന്‍ട്രല്‍ ജയില്‍ ഗണപതി ട്രസ്റ്റ് സ്ഥാപിച്ച ഉത്സവവിവരണ ഫ്‌ളക്‌സും ബോര്‍ഡുകളും നശിപ്പിക്കുകയും യുവമോര്‍ച്ച നിര്‍മിച്ച വെയിറ്റിംഗ് ഷെഡ് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നിരവധി കേസുകളിലെ പ്രതികളുമായ അരുണ്‍, നന്ദു, ആദര്‍ശ്, അജ്മല്‍, മഹേഷ് എന്ന ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. കണ്‍മുന്നില്‍ അക്രമം നടന്നിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നതായി നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.