കറിച്ചട്ടിമലയില്‍ തീര്‍ഥാടനം: ഹിന്ദുഐക്യവേദി ധര്‍ണ നടത്തി

Friday 16 March 2018 2:00 am IST

 

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ബോണക്കാട് കറിച്ചട്ടിമലയില്‍ തീര്‍ഥാടനത്തിന് അനുവാദം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഹിന്ദുഐക്യവേദി വഴുതക്കാട് ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ പ്രതിഷേധ ധര്‍ണനടത്തി. കുരങ്ങിണി വനത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വനത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല എന്ന സര്‍ക്കാര്‍ ഉത്തരവ്  നിലനില്‍ക്കെയാണ് ആയിരക്കണക്കിന് ആള്‍ക്കാരെ കറിച്ചട്ടിമലയിലേക്ക് കടത്തിവിടാന്‍ നീക്കം നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി കിളിമാനൂര്‍ സുരേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സംസ്ഥാനസെക്രട്ടറി കെ. പ്രഭാകരന്‍, ജില്ലാ ജനറല്‍സെക്രട്ടറിമാരായ വഴയില ഉണ്ണി, സന്ദീപ് തമ്പാനൂര്‍, നേതാക്കളായ നെടുമങ്ങാട് ശ്രീകുമാര്‍, ആനാട് രഘു, ശിവശങ്കരപിള്ള, കെ. പ്രഭാകരന്‍, ജില്ലാ വൈസ്പ്രസിഡന്റ് ഡോ വിജയകുമാര്‍, ജില്ലാസെക്രട്ടറി വി.എസ്. ബിജു, ജില്ലാ സമിതിയംഗം പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.