വീട്ടുപടിക്കല്‍ ലാബ് പരിശോധന

Friday 16 March 2018 2:00 am IST

 

തിരുവനന്തപുരം: വീട്ടില്‍ത്തന്നെ ചെലവുകുറഞ്ഞ, നിലവാരമുള്ള മെഡിക്കല്‍ ലബോറട്ടറി പരിശോധനാസൗകര്യം നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കി. ടെക്‌നോപാര്‍ക്കിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന പിക്ടുഹീല്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് ലഭ്യമാക്കിയിട്ടുള്ള സേവനം ഉടന്‍ കൊച്ചിയിലേക്ക് വ്യാപിപ്പിക്കും. വിവിധ രോഗപരിശോധനാസൗകര്യങ്ങളുള്ള ലാബുകളുടെ പട്ടികയും പരിശോധനാനിരക്കും പിക്ടുഹീല്‍.കോം എന്ന വെബ്‌സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴി ലഭിക്കും. ഇതില്‍നിന്ന് ചെലവുകുറഞ്ഞ ലാബിനെ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. വീട്ടില്‍ത്തന്നെ പരിശോധന ആഗ്രഹിക്കുന്നവര്‍ക്ക് തൊട്ടടുത്ത ലാബില്‍നിന്ന് ഡിസ്‌കൗണ്ടോടെ പരിശോധനാസൗകര്യവും ആപ്പ് വഴി തിരഞ്ഞെടുക്കാം. വ്യത്യസ്ത ലാബ്‌സൗകര്യങ്ങള്‍ നിരീക്ഷിച്ച് സ്വതന്ത്ര തീരുമാനമെടുക്കുന്ന രോഗികളെ മുന്നില്‍ക്കണ്ടാണ് ആപ്പ് ആവിഷ്‌കരിച്ചത്. തൈറോയ്ഡ,് പ്രമേഹം തുടങ്ങിയപരിശോധനകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ രണ്ടുമാസം കൂടുമ്പോള്‍ നടത്തുന്ന ഒട്ടേറെ രോഗികള്‍ക്ക് ഈ ആപ്പ് ആശ്വാസമാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.