പാര്‍ലമെന്റ് ധര്‍ണ

Friday 16 March 2018 2:00 am IST

 

തിരുവനന്തപുരം: ബാങ്ക് തട്ടിപ്പുകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് ധര്‍ണ നടത്തുന്നു. ഏഴു വര്‍ഷത്തോളം ആരുംഅറിയാതെ 12,600 കോടിരൂപയുടെ തട്ടിപ്പു നടത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും യഥാര്‍ഥപ്രതികള്‍ക്കു പകരം താഴ്ന്നനിലയിലെ ജീവനക്കാരെ കുറ്റവാളികള്‍ ആക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും യൂണിയന്‍ കണ്‍വീനര്‍ സഞ്ജീവ് കെ. ബാന്ദ്‌ലിഷ് പറഞ്ഞു. 87 ശതമാനത്തോളം പാവങ്ങളുടെ പണമാണ് ഒരുശതമാനം വരുന്ന കോര്‍പറേറ്റുകള്‍ തട്ടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ നടപടിയെടുക്കുക, താഴെത്തട്ടിലെ ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കാതെയിരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.