ചെങ്ങന്നൂരില്‍ പി.എസ്. ശ്രീധരന്‍പിള്ള ബിജെപി സ്ഥാനാര്‍ഥി

Thursday 15 March 2018 7:42 pm IST
കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപി കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ മല്‍സരചിത്രം പൂര്‍ണമായി.
"undefined"

തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പി.എസ്. ശ്രീധരന്‍പിള്ള ബിജെപി സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു സമിതി ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗത്തില്‍ ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായിരുന്നു. 

കഴിഞ്ഞ തവണ ശക്തമായ ത്രികോണമത്സരത്തിനു വേദിയായ ഇടമാണ് ചെങ്ങന്നൂര്‍. കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞതവണ ചെങ്ങന്നൂരില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥിയായി ശ്രീധരന്‍ പിള്ള മത്സരിച്ചിരുന്നു.

ബിജെപി കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ മല്‍സരചിത്രം പൂര്‍ണമായി. ഡി.വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.