ചുവപ്പ്-ജിഹാദി ഭീകരതയ്‌ക്കെതിരെ 'ജാഗ്രത' സെമിനാര്‍ കണ്ണൂരില്‍

Thursday 15 March 2018 8:34 pm IST
"undefined"

കണ്ണൂര്‍: ചുവപ്പ്-ജിഹാദി ഭീകരതയ്‌ക്കെതിരെ 'ജാഗ്രത' ദേശീയ സെമിനാര്‍ 22 ന് കണ്ണൂരില്‍. കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍, സിപിഎമ്മും ഇസ്ലാമിക മത ഭീകരരും ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന ഉന്മൂലന നടപടികള്‍ തുറന്നു കാട്ടാനും പൊതു സമൂഹത്തെ ഉണര്‍ത്താനുമുള്ള സെമിനാറില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രമുഖര്‍ സംബന്ധിക്കും.

പതിനഞ്ചോളം സംഘപരിവാര്‍ പ്രവര്‍ത്തകരാണ് 21 മാസങ്ങള്‍ക്കിടയില്‍ ചുവപ്പ്-ജിഹാദി ഭീകരതയ്ക്ക് ഇരകളായി കൊല്ലപ്പെട്ടത്. കണ്ണൂരില്‍  ഏറ്റവും ഒടുവില്‍ പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ബിജു, അണ്ടല്ലൂരിലെ സന്തോഷ്, കണ്ണവത്തെ ശ്യാംപ്രസാദ് എന്നിവരെ  ഒരു പ്രകോപനവുമില്ലാതെ സിപിഎമ്മും തീവ്രവാദ ശക്തികളും അരിഞ്ഞു തള്ളി. നിരവധി  പ്രവര്‍ത്തകരെ അതിക്രൂരമായി പരിക്കേല്‍പ്പിച്ചു.  നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ത്തു. 

ഇതിനെതിരെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ജാഗ്രത സെമിനാര്‍ സംഘടിപ്പിക്കുന്നത്.  22 ന് രാവിലെ 10 ന് കണ്ണൂര്‍ സാധു കല്ല്യാണ മണ്ഡപത്തില്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ഹന്‍സ് രാജ് ആഹിര്‍ ഉദ്ഘാടനം ചെയ്യും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ. മോണിക്ക അറോറ, പ്രമുഖ മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റും നോവലിസ്റ്റുമായ അദ്വൈതകല, പാലക്കാട് വിക്‌ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍  ഡോ. ടി.എന്‍. സരസൂ, ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.