വിമാനത്തില്‍ നിന്ന് സ്വര്‍ണ്ണമഴ

Thursday 15 March 2018 8:41 pm IST
ഡയമണ്ട് ശേഖരത്തിന് പേരുകേട്ട നാടാണ് റഷ്യയിലെ യകുഷ്യ. നിമ്പുസ് എയര്‍ലൈന്‍സ് വിമാനം പറന്നുയരവെ വാതില്‍ ഇളകിവീണാണ് സ്വര്‍ണക്കട്ടികളും രത്‌നങ്ങളുംകെട്ടിയ പൊതികള്‍ താഴെ വീണത്. ആര്‍ക്കും ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
"undefined"

യകുഷ്യ (റഷ്യ): മുത്തശ്ശികഥകളില്‍ മാത്രം കേട്ട് ശീലിച്ചതാണ് ആകാശത്തുനിന്നും സ്വര്‍ണമഴ വീഴുന്നത്. എന്നാല്‍ സംഗതി സത്യമായി, അങ്ങുദൂരെ റഷ്യയിലാണെന്നുമാത്രം.

ഡയമണ്ട് ശേഖരത്തിന് പേരുകേട്ട നാടാണ് റഷ്യയിലെ യകുഷ്യ. നിമ്പുസ് എയര്‍ലൈന്‍സ് വിമാനം പറന്നുയരവെ വാതില്‍ ഇളകിവീണാണ് സ്വര്‍ണക്കട്ടികളും രത്‌നങ്ങളുംകെട്ടിയ പൊതികള്‍ താഴെ വീണത്. ആര്‍ക്കും ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അയല്‍ദേശമായ ചുകോട്കയിലെ ഖനി നിര്‍മാണശാലയില്‍ നിന്നും നിര്‍മ്മിച്ചതാണി സ്വര്‍ണ്ണശേഖരം. 9 ടണ്ണോളം ഭാരമുള്ള കെട്ടുകളാണ് താഴം വീണത്. ഇതില്‍ 3.4 ടണ്‍ ഭാരമുള്ള 172 സ്വര്‍ണ്ണക്കട്ടികള്‍ വീണ്ടെടുത്തിട്ടുണ്ട്. ഏതയാലും സ്വര്‍ണ്ണമഴയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഭാഗ്യം പരീക്ഷിക്കാനായ് യകുഷ്യയിലേക്ക് പോകൂയെന്നാണ് സോഷ്യല്‍മീഡിയയിലെ കമന്റുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.