ന്യൂദല്‍ഹി :വ്യോമസേനയുടെ ശക്തികൂട്ടുന്നതിന്റെ ഭാഗമായ് 324 തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ എയര്‍ഫോഴ്സ്. നേരത്തെ 75000കോടി ചെലവില്‍ 123 തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു.
മികച്ച ഇന്ധനസംഭരണശേഷി,കൂടുതല്‍ ശക്തിയുള്ള എന്‍ഞ്ചിന്‍,കൂടുതല്‍ ആയുധവാഹകശേഷി ,നവീകരിച്ച റഡാര്‍ എന്നിവയുള്ള 201 തേജസ് മാര്‍ക്ക് 2 പോര്‍വിമാനങ്ങളാണ് വാങ്ങാനുദ്ദേശിക്കുന്നത്.
ചൈനയുടെയും പാകിസ്താന്റെയും ഭീഷണികള്‍ തടുക്കാന്‍ വ്യോമസേനയ്ക്ക് നിലവില്‍ 31 ഫൈറ്റര്‍ സ്ക്വാഡ്രണുകള്‍ മാത്രമെ നിലവിലുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: