സന്ദീപ് ഉണ്ണികൃഷ്ണന് ജന്മദിനാശംസ

Thursday 15 March 2018 8:52 pm IST
"undefined"

ന്യൂദല്‍ഹി:  വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ജന്മദിനത്തില്‍ രാജ്യത്തിന്റെ ആശംസ. കേന്ദ്ര മന്ത്രിമാരും വ്യവസായ, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുമടക്കം നിരവധി പേരാണ് 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ആദരവര്‍പ്പിച്ചത്.

അദ്ദേഹത്തിന്റെ ധീരതയും, സേവനവും, ഊര്‍ജ്ജസ്വലതയും നമുക്ക് എന്നും പ്രചോദനമായിരിക്കുമെന്നും ഇന്ത്യയുടെ അഭിമാന പുത്രന് പ്രണാമമര്‍പ്പിക്കുന്നുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ജീവത്യാഗത്തിനു മുന്നില്‍ രാജ്യം ശിരസ്സു നമിക്കുന്നുവെന്നായിരുന്നു കേന്ദ്ര സാംസ്‌കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ്മയുടെ വാക്കുകള്‍.

ധര്‍മ്മേന്ദ്ര പ്രധാന്‍, നവീന്‍ ജിണ്ഡാല്‍, ആര്‍കെ സിങ്ങ്, വിരേന്ദര്‍ സേവാഗ് എന്നിവരും മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് കൃതജ്ഞത രേഖപ്പെടുത്തി. ദേശീയ സുരക്ഷാ സേനയില്‍ സേവനമനുഷ്ടിക്കവെ വീരമൃത്യു വരിച്ച അദ്ദേഹത്തിന് മരണാനന്തരം രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.