ബംഗാളില്‍ രാമനവമി: ധാര്‍മ്മിക വിജയമെന്ന് ആര്‍എസ്എസ്

Thursday 15 March 2018 8:57 pm IST
"undefined"

കൊല്‍ക്കത്ത: ബംഗാളില്‍ രാമനവമി ആഘോഷിക്കാനുള്ള തൃണമൂല്‍ സര്‍ക്കാരിന്റെ തീരുമാനം ആര്‍എസ്എസിന്റെ ധാര്‍മ്മിക വിജയമാണെന്ന് ആര്‍എസ്എസ് ദക്ഷിണ ബംഗാള്‍ പ്രാന്തകാര്യവാഹ് ജിഷ്ണു ബസു.

കഴിഞ്ഞ വര്‍ഷം രാമനവമി ആഘോഷങ്ങളെ എതിര്‍ത്തിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് അന്ന് ആഘോഷങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അതേ സര്‍ക്കാര്‍ തന്നെ ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ ഇത്തവണ രാമനവമി ആഘോഷിക്കുന്നത് തങ്ങളുടെ വിജയമാണ് അദ്ദേഹം പറഞ്ഞു.

ആയുധങ്ങളുപയോഗിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍ക്ക് തങ്ങള്‍ എതിരാണെന്നും, രാമനവമി ആഘോഷങ്ങള്‍ തങ്ങളുടെ കൈയ്യില്‍ നിന്നും തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബംഗാളിലെ ബിജെപി നേതൃത്വവും വ്യക്തമാക്കി. ഇത്തവണത്തെ രാമനവമി ആഘോഷങ്ങള്‍ കഴിഞ്ഞ തവണത്തെപ്പോലെ ഗംഭീരമാക്കാനാണ് പദ്ധതിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.