ഹൂഡ പരസ്യത്തിന് ചെലവഴിച്ചത് 90 ലക്ഷം

Thursday 15 March 2018 9:11 pm IST
"undefined"

ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രിയായിരിക്കെ ഭുപീന്ദര്‍ സിങ് ഹൂഡ സ്വന്തം പ്രതിഛായ മെച്ചപ്പെടുത്താന്‍ ചാനല്‍ പരസ്യത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 90 ലക്ഷം രൂപയെന്ന് കണക്കുകള്‍.

ഹൂഡാജി ക ഹരിയാന, മാര സിഎം സാഹിബ് എന്ന പേരില്‍ 2014 ജൂലൈ- ആഗസ്ത് കാലയളവില്‍ വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്തതാണ് ഈ പരിപാടികള്‍ സംസ്ഥാന നിയമസഭയില്‍ വച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍.

പാര്‍ട്ടികളുടേയോ, ഭരണകക്ഷിയുടെ രാഷ്ട്രീയ താത്പ്പര്യങ്ങള്‍ക്ക് അനുസൃതമായി  പരസ്യം നല്‍കുന്നത് ഒഴിവാക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശമുള്ളപ്പോഴാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.