ബന്ദി ഭീകരരെ കൊന്നു!!

Thursday 15 March 2018 6:27 pm IST

കാബൂള്‍: ബന്ദിയാക്കിയ താലിബാന്‍ ഭീകരരെ വധിച്ച് അഫ്ഗാനിസ്ഥാന്‍ പൗരന്‍ രക്ഷപ്പെട്ടു. താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ അവ്വല്‍ ഖാന്‍ ഇവരെ വെടിവച്ചു കൊന്നശേഷമാണ് രക്ഷപ്പെട്ടത്. വെടിവയ്പ്പില്‍ ഏഴു ഭീകരര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബുധനാഴ്ചയാണ് അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ മേഖലയായ പാക്തികയിലൂടെ പോകുകയായിരുന്ന അവ്വാല്‍ ഖാനെ (36)യും പോലീസ് ഓഫീസറെയും താലിബാന്‍ ഭീകരര്‍ ബന്ദികളാക്കിയത്. പാക്തിക താലിബാന്റെ ശക്തികേന്ദ്രമാണ്. പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ ശേഷം അവ്വല്‍ ഖാനെ ഗോമല്‍ ജില്ലയിലെത്തിച്ച് മണിക്കൂറുകളോളം ബന്ദിയാക്കി. ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്കുശേഷം എത്തിയ ഭീകരരില്‍ ഒരാളുടെ തോക്ക് തട്ടിയെടുത്ത ശേഷം ചുറ്റിനും വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്കേറ്റു. തൊട്ടടുത്ത ക്ഷണം ഭീകരര്‍ ഉപയോഗിച്ചിരുന്ന ട്രക്ക് ഉപയോഗിച്ച് അവ്വല്‍ ഖാന്‍ രക്ഷപ്പെട്ടു. അവ്വലിന്റെ പോലീസ് ഓഫീസറായിരുന്ന സഹോദരനാണ് ഇക്കാര്യങ്ങള്‍ അധികൃതരോട് വെളിപ്പെടുത്തിയതെന്ന് പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥനായ അബ്ദുള്‍ റൗഫ് മസൂദ് പറഞ്ഞു. 

അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ പ്രദേശവാസികളെയും വിദേശികളെയും ഇത്തരത്തില്‍ ബന്ദികളാക്കുന്നത് നിത്യസംഭവമാണ്. ചില സന്ദര്‍ഭങ്ങളില്‍ ജയിലിലാക്കിയിരിക്കുന്ന ഭീകരരെ വിട്ടുകിട്ടാന്‍ വര്‍ഷങ്ങളോളം ബന്ദികളാക്കാറുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.