ശബരിമല: ഗണപതിഹോമവും കളഭാഭിഷേകവും തൊഴുത് ഭക്തസഹസ്രങ്ങള്‍

Friday 16 March 2018 2:00 am IST
"undefined"

പത്തനംതിട്ട: ശബരീശ സന്നിധിയില്‍ മീനപ്പുലരിയില്‍ ഗണപതി ഹോമവും ഉച്ചപൂജയ്ക്ക് കളഭാഭിഷേകവും തൊഴുത് ഭക്തസഹസ്രങ്ങള്‍ നിര്‍വൃതിനേടി. രാവിലെ കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ഗണപതി ഹോമം. ഉച്ചയ്ക്ക് കളഭാഭിഷേകവും നടന്നു.

മണ്ഡപത്തില്‍ പൂജിച്ച് വെച്ച കളഭവുമായി തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. തുടര്‍ന്ന് ഉച്ചപൂജയുടെ സമയത്ത് കളഭം അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്തു.  മാളികപ്പുറം ക്ഷേത്രത്തില്‍ മേല്‍ശാന്തി അനീഷ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഭഗവതിസേവ അടക്കമുള്ള പതിവ് പൂജകളും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.