ന്യൂദല്‍ഹി: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും പദ്മവിഭൂഷണ് ജേതാവുമായ പി. പരമേശ്വരന് 18ന് ദല്‍ഹിയില്‍ സ്വീകരണം നല്‍കും. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെയും ആദരിക്കും. പുതിയ ജെഎന്‍യു ക്യാമ്പസിലെ ഐഐഎംസി ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലുമണിക്കാണ് പരിപാടി.
എന്‍എസ്എസ്, എസ്എന്‍ഡിപി, ദല്‍ഹി മലയാളി അസോസിയേഷന്, നവോദയം, ബാലഗോകുലം തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സ്വീകരണ പരിപാടി. ഓംചേരി എന്‍.എന്‍. പിള്ള, വി.പി. ജോയി ഐഎഎസ്, ഡോ. ചന്ദ്രശേഖര്‍, എ. അജയകുമാര്‍ ഐഎഫ്എസ്, ഡോ. ബാലശങ്കര്‍, ബാബു പണിക്കര്‍, പി.കെ. സുരേഷ് കുമാര്‍, എം.ആര്. വിജയന് എന്നിവര്‍ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കും.
പദ്മ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതിനായാണ് പി. പരമേശ്വരനും ലക്ഷ്മിക്കുട്ടി അമ്മയും ദല്‍ഹിയിലെത്തുന്നത്. മാര്‍ച്ച് 20ന് വൈകിട്ട് രാഷ്ട്രപതിഭവനിലാണ് അവാര്‍ഡ് ദാന ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: