കര്‍ഷക സമരങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് എതിര്‍ക്കേണ്ടതാണ്: പ്രകാശ് രാജ്

Friday 16 March 2018 2:15 am IST
"undefined"

കാസര്‍കോട്: സിപിഎം നടത്തികൊണ്ടിരിക്കുന്ന ഫാസിസ്റ്റ് നിലപാടുകള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് സിനിമാ നടന്‍ പ്രകാശ് രാജ് പറഞ്ഞു. കാസര്‍കോട് നടത്തിയ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലും കണ്ണൂരിലും കര്‍ഷകര്‍ ദുരിതം അനുഭവിക്കുകയാണ്. കര്‍ഷക സമരങ്ങള്‍ അട്ടിമറിക്കുന്ന സിപിഎം നയം അപകടകരമാണ്. മുംബൈയില്‍ കര്‍ഷക മാര്‍ച്ച് നടത്തിയ സിപിഎം തന്നെയാണ് തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍സംരക്ഷണ സമിതിയുടെ സമരപന്തല്‍ തകര്‍ത്തത്. സിപിഎമ്മിന്റെ ഇത്തരം ഫാസിസ്റ്റ് സമീനങ്ങള്‍ എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.