തിരുനക്കരയില്‍ ഉത്സവത്തിന് കൊടിയേറി

Friday 16 March 2018 2:00 am IST
തിരുനക്കര ശ്രീമഹാദേവന്റെ സന്നിധിയില്‍ പഞ്ചാക്ഷരി മന്ത്രജപവുമായി തൊഴുതു നിന്നവര്‍ക്ക് ദര്‍ശനപുണ്യമായി ഉത്സവത്തിന് കൊടിയേറി.

 

കോട്ടയം: തിരുനക്കര ശ്രീമഹാദേവന്റെ സന്നിധിയില്‍ പഞ്ചാക്ഷരി മന്ത്രജപവുമായി തൊഴുതു നിന്നവര്‍ക്ക് ദര്‍ശനപുണ്യമായി ഉത്സവത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് തന്ത്രി താഴ്മണ്‍മഠം കണ്ഠര് മോഹനരുടെ കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഇനിയുള്ള പത്ത് നാളുകളില്‍ എല്ലാ വഴികളും തിരുനക്കരയിലേക്കാണ്. അക്ഷരനഗരി ആഘോഷലഹരിയിലായി.  

20ന് ആണ് പ്രസിദ്ധമായ തിരുനക്കര പൂരം. ചൊവ്വല്ലൂര്‍ മോഹനന്‍നായര്‍, ഗുരുവായൂര്‍ കമല്‍നാഥ്, കലാമണ്ഡലം പുരുഷോത്തമന്‍ എന്നിവരുടെ പ്രമാണിത്വത്തില്‍ നടക്കുന്ന മേജര്‍ സെറ്റ് പാണ്ടിമേളവും തൃശ്ശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഒരുക്കുന്ന കുടമാറ്റവും പൂരത്തിന് കൊഴുപ്പേകും. ഇന്ന് മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7ന് ശ്രീബലി എഴുന്നള്ളിപ്പ്, 2ന് ഉത്സബലി ദര്‍ശനം എന്നിവ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12ന് കഥാപ്രസംഗം, 2ന് സംഗീതകച്ചേരി, 4ന് കുച്ചിപ്പുടി, 5ന് നൃത്തനൃത്യങ്ങള്‍, 6ന് ഡാന്‍സ്, 7ന് ഭരതനാട്യം, 8ന് ഡാന്‍സ്, 9.30ന് കഥകളി-നളചരിതം ഒന്നാം ദിവസം, തോരണയുദ്ധം. കലാണമണ്ഡലം ഗോപി പങ്കെടുക്കും. നാളെ വൈകിട്ട് 5 മുതല്‍ കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്‍, ചിറയ്ക്കല്‍ നിധീഷ് എന്നിവരുടെ തായമ്പക. 7ന് ഭക്തിഗാനമേള, 8.30ന് സംഗീതസദസ്, 10ന് കഥകളി-ബകവധം സമ്പൂര്‍ണ്ണം. 24നാണ് ആറാട്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.