തദ്ദേശസ്ഥാപനങ്ങളിലെ സാമ്പത്തിക പ്രതിസന്ധി: പ്രതിപക്ഷം ഇറങ്ങിപ്പോയി

Friday 16 March 2018 2:30 am IST

തിരുവനന്തപുരം: അധികാര വികേന്ദ്രീകരണമെന്ന ആശയത്തെ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ധനനിയന്ത്രണം കൊണ്ടുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചു. പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശനാണ് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്കിയത്. ബിജെപിയും കേരളാ കോണ്‍ഗ്രസും സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തി.

പഞ്ചായത്തുകള്‍ക്ക് ആവശ്യത്തിനുള്ള ഫണ്ട് നല്‍കാത്തത് നിഷേധാത്മക നിലപാടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.  സര്‍ക്കാര്‍ ഏകാധിപത്യനിലപാടാണ് പുലര്‍ത്തുന്നതെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.