കുമരകത്ത് ടൂറിസം അവലോകനയോഗം

Friday 16 March 2018 2:20 am IST

കോട്ടയം: ഐക്കോണിക് ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആയി കേന്ദ്രം തെരഞ്ഞെടുത്ത കുമരകത്ത് ഇന്ന് അവലോകന യോഗം. സമഗ്ര ടൂറിസം വികസന പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. ഇന്ന് വൈകിട്ട് നാലു മുതല്‍ ആറ് വരെ അമ്മങ്കരി സൂരി റിസോര്‍ട്ടിലും നാളെ രാവിലെ 10 മുതല്‍ 12 വരെ കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സിലുമാണ് പരിപാടി.കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വര്‍മ്മ, കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല, റീജണല്‍ ഡയറക്ടര്‍-സൗത്ത് സഞ്ജയ് ശ്രീവത്സ്, അസി. ഡയറക്ടര്‍ ജനറല്‍ ഭാരതിശര്‍മ്മ സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജാഫര്‍ മാലിക്ക്, തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. 

ഉച്ചക്ക് 2ന് സ്വദേശ് ദര്‍ശന്‍, പ്രസാദ് എന്നിവയുടെ അവലോകനയോഗം. 4ന് കേന്ദ്ര ടൂറിസം സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ടൂറിസം സംരംഭകര്‍, റിസോര്‍ട്ടുടമകള്‍, ഹൗസ് ബോട്ട് ഉടമകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, സ്വയംസഹായ സംഘങ്ങള്‍, ടാക്‌സി ഓപ്പറേറ്റര്‍മാര്‍, എന്‍ജിഒകള്‍, ടൂറിസ്റ്റ് ഗൈഡുകള്‍ എന്നിവരുമായി ചര്‍ച്ച.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.