വിഷം കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

Thursday 15 March 2018 10:45 pm IST
"undefined"

മൂന്നാര്‍: മൂന്നാറില്‍ വിഷം കഴിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് ഉദുമല്‍പ്പെട്ട സ്വദേശിനി മരിച്ച കേസിലാണ് പീഡനം, പ്രേരണ അടക്കമുള്ള കുറ്റത്തിന് സതീഷ് കുമാറി(24)നെ അറസ്റ്റ് ചെയ്തത്.

എട്ടാം തിയതിയാണ് ഇരുവരും മൂന്നാറിലെത്തുന്നത്. നടയാറിലെ സ്വകാര്യ കോട്ടേജില്‍ മുറിയെടുത്ത് താമസിച്ചു. പിറ്റേന്ന് ഇവരെ വിഷം കഴിച്ച നിയലില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു.

ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. സംഭവം സതീഷിന്റെ ഭാര്യ അറിഞ്ഞതോടെ ഇവര്‍ ആറ് മാസം മുമ്പ് പിണങ്ങി പോയിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഒഴിവാക്കാനാണ് വിഷം കഴിച്ചതെന്നാണ് നിഗമനം. 

യുവാവിന്റെ ശരീരത്തില്‍ കുറഞ്ഞ അളവില്‍ മാത്രം വിഷം എത്തിയതാണ് സംശയം കൂട്ടിയത്. പെണ്‍കുട്ടിയ്ക്ക് 18 തികയാന്‍ നാല് മാസം കൂടി ഉള്ളതിനാല്‍ പോസ്‌കോ നിയമപ്രകാരമുള്ള വകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തി. പെണ്‍കുട്ടിയെ പ്രതി നിരവധിതവണ ശാരീരിക ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.