ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ദ്ധിക്കുന്നു

Friday 16 March 2018 3:00 am IST

മാവേലിക്കര: സ്ത്രീധന പീഡന മരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടെങ്കിലും സംസ്ഥാനത്ത് സ്ത്രീകള്‍ക്ക്  നേരെയുള്ള ഗാര്‍ഹിക പീഡനക്കേസുകളില്‍ വന്‍ വര്‍ദ്ധന. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ ബന്ധുകളില്‍ നിന്നുമാണ് സ്ത്രീകള്‍ക്ക് ഏറെ ചൂഷണം നേരിടേണ്ടി വരുന്നതെന്നാണ്  ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്ക്.

  2017 ജൂലൈ വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 2007ലെ കണക്കു പ്രകാരം ഭര്‍തൃ വീടുകളിലെ പീഡനത്തിനു  3,976 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ 2017 ജനുവരി മുതല്‍ ജൂലൈ വരെയുള്ള  ഏഴു മാസം  2,023 കേസുകള്‍  രജിസ്റ്റര്‍ ചെയ്തു. ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേസുകളുടെ എണ്ണം 5000ത്തിനു മുകളിലെത്തും. ഭര്‍ത്തൃ വീടുകളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാതാകുന്നതിന്റെ സൂചനകളാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. പരാതിക്കാരില്‍ ഏറെയും കൂട്ടു കുടുംബങ്ങളിലെ അംഗങ്ങളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.