ഇരട്ട സെഞ്ചുറി; ജാഫറിന് റെക്കോഡ്‌

Friday 16 March 2018 5:00 am IST
"undefined"

നാഗ്പ്പൂര്‍: റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഇറാനി ട്രോഫിയില്‍ ഇരട്ട സെഞ്ചുറി നേടിയ വിദര്‍ഭയുടെ വസീം ജാഫര്‍ ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ജാഫര്‍ 285 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. ജാഫറിന്റെ മികവില്‍ വിദര്‍ഭ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 598 റണ്‍സ് നേടിയിട്ടുണ്ട്.

ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ ജാഫറിന് ഇപ്പോള്‍ പതിനെണ്ണായിരത്തിലേറെ റണ്‍സായി. വ്യക്തിഗത സ്‌കോര്‍ 160 റണ്‍സിലെത്തിയതോടെ ജാഫര്‍ , ദിലീപ് വെങ്‌സര്‍ക്കാരിനെയും (17868) ഗുണ്ടപ്പ വിശ്വനാഥിനെയും (17970) മറികടന്നു.

നാല്‍പ്പതു വയസിനുശേഷം ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യതാരമാണ് ജാഫര്‍.  ഈ പ്രായത്തില്‍ 250 റണ്‍സ് സ്വന്തം പേരില്‍ കുറിക്കുന്ന ആദ്യത്തെ ഏഷ്യന്‍ ക്രിക്കറ്റ് താരവും.

1996-97 സീസണില്‍ ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ജാഫറിന് കഴിഞ്ഞമാസമാണ് നാല്‍പ്പത് വയസ് തികഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.