വിജയ പ്രതീക്ഷയുമായി ബംഗ്ലാദേശ്

Friday 16 March 2018 3:02 am IST
"undefined"

കൊളംബോ: നിദഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 യിലെ അവസാന മത്സരത്തിന് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ തിരിച്ചെത്തിയത് ബംഗ്ലാദേശിന് ആത്മവിശ്വാസം പകരും. 

അവസാന ലീഗ് മത്സരത്തില്‍ ഇന്ന് ശ്രീലങ്കയെ കെട്ടുകെട്ടിച്ചാല്‍ അവര്‍ക്ക് ഞാറാഴ്ചത്തെ കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയെ നേരിടാന്‍ അവസരം ലഭിക്കും.

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്ന ഷാക്കിബ് അല്‍ ഹസാനാണ് ഇന്ന് ആതിഥേയര്‍ക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശിനെ നയിക്കുക. ആദ്യ മത്സരങ്ങളില്‍ മുഹമ്മദുള്ളയാണ് ബംഗ്ലാദേശിനെ നയിച്ചത്.

ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങളില്‍ ബംഗ്ലാദേശും ശ്രീലങ്കയും രണ്ട് പോയിന്റു വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ഇന്ന് ജയിക്കുന്ന ടീം ഫൈനലില്‍ കടക്കും.കഴിഞ്ഞ ദിവസം ഇന്ത്യ അവസാന ലീ്ഗ് മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഫൈനലില്‍ സ്ഥാനമുറപ്പാക്കി.

നേരത്തെ നടന്ന ലീഗ് മത്സരത്തില്‍ ബംഗ്ലാദേശ് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ശ്രീലങ്കയെ തോല്‍പ്പിച്ചു. മുഷ്ഫിക്കര്‍ റഹിമിന്റെ ബാറ്റിങ്ങാണ് ബംഗ്ലാദേശിനെ അന്ന് വിജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെയും മുഷ്ഫിക്കര്‍ മികവ് കാട്ടിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.