ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഓതിക്കന് കുടുംബാംഗം മുന്നൂലം ഭവന് നമ്പൂതിരിയെ (45) തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസമാണ് കാലവധി. രണ്ടാം തവണയാണു ഭവന് നമ്പൂതിരി മേല്‍ശാന്തിയാകുന്നത്.
ഉച്ചപ്പൂജയ്ക്കു ശേഷം ക്ഷേത്രത്തിനകത്ത് നമസ്കാര മണ്ഡപത്തില്‍ ഭക്തരുടെയും ദേവസ്വം അധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ഇപ്പോഴത്തെ മേല്‍ശാന്തി ഇ.പി. കൃഷ്ണന് നമ്പൂതിരിയാണ് നറുക്കെടുത്തത്. 2014 ഒക്ടോബര്‍ മുതല്‍ ആറു മാസമാണ് മുന്‍പ് ഇദ്ദേഹം മേല്‍ശാന്തിയായിരുന്നത്. 19 മുതല്‍ ക്ഷേത്രത്തില്‍ ഭജനമിരിക്കുന്ന ഭവന് നമ്പൂതിരി 31ന് രാത്രി ചുമതലയേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: