ഫ്ളോറിഡയില്‍ നടപ്പാലം തകര്‍ന്ന് നാല് മരണം

Friday 16 March 2018 9:56 am IST
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരുന്ന പാലമാണ് തകര്‍ന്നു വീണത്. സ്വീറ്റ് വാട്ടര്‍ സിറ്റിയുമായി ഫ്ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ക്യാംപസിനെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.

മിയാമി:  ഫ്ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടപ്പാലം തകര്‍ന്നു വീണ് നാല് പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറന്‍ മിയാമിയിലെ തിരക്കേറിയ റോഡിലേക്കാണ്​പാലം പൊളിഞ്ഞു വീണത്​. അപകടത്തില്‍ ഏട്ട്​വാഹനങ്ങള്‍ തകര്‍ന്നു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്​.  

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരുന്ന പാലമാണ് തകര്‍ന്നു വീണത്.  സ്വീറ്റ് വാട്ടര്‍ സിറ്റിയുമായി ഫ്ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ക്യാംപസിനെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. വിദ്യാര്‍ഥികള്‍ക്ക്​സുരക്ഷിതമായി റോഡ്​മുറിച്ചു കടക്കുന്നതിനായാണ് പാലം പണിതിരുന്നത്​.

താഴെയുള്ള റോഡില്‍ വാഹനങ്ങള്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ട സമയത്താണ് പാലം തകര്‍ന്നുവീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതാണു അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഇവരില്‍ ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായതായും റിപ്പേര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ ഒരാള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.