എന്‍ഡി‌എ വിട്ട്, ടിഡിപി ജഗന്‍‌മോഹനുമായി ചേര്‍ന്ന് കേന്ദ്രത്തിനെതിരെ

Friday 16 March 2018 10:09 am IST

ന്യൂദല്‍ഹി:  എൻഡിഎ സർക്കാരിന്റെ പിന്തുണ പിൻവലിച്ചുകൊണ്ട്, ടിഡിപി പ്രസിഡന്റ് ചന്ദ്രബാബു നായിഡു തന്റെ ശത്രുവായ ജഗൻമോഹൻ റെഡ്ഡിയുമായി വീണ്ടും കുട്ട് കൂടുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ വൈഎസ്‌ആര്‍ കോണ്‍ഗ്രസും ടിഡിപിയും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി.

മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്. ലോക്സഭയില്‍ മോദി സര്‍ക്കാരിന് കേവലഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാകാന്‍ സാധ്യതയില്ല. നേരത്തെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നായിരുന്നു സൂചനകളെങ്കിലും സ്വന്തം നിലയില്‍ നോട്ടീസ് നല്‍കാന്‍ ടിഡിപി തീരുമാനിക്കുകയായിരുന്നു. 

നേരത്തെ ടിഡിപിയുടെ കേന്ദ്രമന്ത്രിമാർ രാജിവച്ചിരുന്നു. ഗജപതി രാജു, വൈ.എസ്.ചൗധരി എന്നിവരാണ് രാജിവച്ചത്. 16 ലോക് സഭാംഗങ്ങളാണു ടിഡിപിക്കുള്ളത്. രാജ്യസഭയിൽ 6 അംഗങ്ങളുണ്ട്. 2014ലാണ് ടിഡിപിയും ബിജെപിയും സഖ്യത്തിലായത്. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകണമെന്ന തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് എന്‍‌ഡി‌എ വിട്ട് ജഗന്‍‌മോഹനൊപ്പം കൂട്ടുകൂടാന്‍ ചന്ദ്രബാബുവിനെ പ്രേരിപ്പിച്ചത്. 

നേരത്തെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നായിരുന്നു സൂചനകളെങ്കിലും സ്വന്തം നിലയില്‍ നോട്ടീസ് നല്‍കാന്‍ ടിഡിപി തീരുമാനിക്കുകയായിരുന്നു.  അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കണമെങ്കില്‍ കുറഞ്ഞത് 50 അംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. എന്നാല്‍ നിലവില്‍ ടിഡിപിക്ക് 16 അംഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാ ദള്‍, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെ ടിഡിപി സമീപിച്ചിട്ടുണ്ട്. 

തൃണമൂല്‍ കോണ്‍ഗ്രസിന് 34, ബിജെഡിക്ക് 20, കോണ്‍ഗ്രസിന് 48 എന്നിങ്ങനെയാണ് ലോക്സഭയിലെ കക്ഷിനില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.