ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിള്ള പരസ്യ പ്രചരണം തുടങ്ങി

Friday 16 March 2018 12:14 pm IST

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ചെങ്ങന്നൂരില്‍ എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ള പരസ്യ പ്രചരണം തുടങ്ങി. കേരളത്തിലെ ഭരണ വിരുദ്ധ വികാരം ചെങ്ങന്നൂരിൽ പ്രതിഫലിക്കുന്നതിനാൽ  ബിജെപിക്ക് വിജയിക്കാൻ സാധിക്കും എന്നതാണ് പൊതുവെ ഉള്ള വിലയിരുത്തൽ. 

മന്ത്രിമാർ കണ്ണാടി വാങ്ങിയതിൽ പോലും അഴിമതി നടത്തിയതും, നിരന്തരം അക്രമം അഴിച്ചുവിട്ടതും, ഭരണ നിഷ്ക്രിയത്വം, വിലക്കയറ്റം നിയന്ത്രിക്കാൻ പരാജയപ്പെട്ടു എന്നിവ ഇടതുപക്ഷം അധികാരത്തിൽ ഒരു പരിപൂർണ്ണ പരാജയം ആണ് എന്ന് ഭൂരിപക്ഷം ജനങ്ങളും പ്രത്യേകിച്ച് സ്ത്രീകളുടെ അഭിപ്രായത്തിൽ. സ്ത്രീകളും, യുവാക്കളുടെ വോട്ട് ബിജെപിക്ക് അനുകൂലമായി വരുന്നതിനാൽ ബിജെപിക്ക് തിളങ്ങുന്ന ജയം ലഭിക്കാൻ സാധ്യത കൂടുതലാണ്.

കഴിഞ്ഞ തവണ പി.എസ് ശ്രീധരന്‍ പിള്ള 42,282 വോട്ടായിരുന്നു നേടിയത്.  ഇടതുമുന്നണിക്ക് 52889 വോട്ട് കിട്ടിയപ്പോള്‍ യുഡി‌എഫ് സ്ഥാനാര്‍ത്ഥിക്ക് 44897 വോട്ടായിരുന്നു ലഭിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.