അവിശ്വാസം പരിഗണിച്ചില്ല; ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു

Friday 16 March 2018 2:04 pm IST

ന്യൂദല്‍ഹി: ആന്ധ്രാ പ്രദേശിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണിച്ചില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 

ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ വ്യക്തമാക്കി. ഇതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. 50 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമെ നോട്ടീസിന് അംഗീകാരം നല്‍കാന്‍ സ്പീക്കര്‍ക്ക് സാധിക്കുകയുള്ളൂ. സിപിഎമ്മും കോണ്‍ഗ്രസും പിന്‍തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച്ച അവിശ്വാസ പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയേക്കും. 

അതേസമയം തുടര്‍ച്ചയായി സഭാ നടപടികള്‍ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതില്‍ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പ്രതിഷേധം അറിയിച്ചു. നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്. ലോക്‌സഭയില്‍ മോദി സര്‍ക്കാരിന് കേവല ഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാകാന്‍ സാധ്യതയില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.