കെ‌എസ്‌ആര്‍‌ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം

Friday 16 March 2018 3:19 pm IST

കൊല്ലം: ചാത്തന്നൂര്‍ തിരുമുക്കില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ച്‌​ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ചാത്തന്നൂര്‍ ഏറം കൊല്ലന്‍റഴികത്ത്​ഷിബു (35), ഭാര്യ സിജി (30), മകന്‍ അനന്ദു (10) എന്നിവരാണ്​മരിച്ചത്​. ഉച്ചക്ക്​ 2.30ന്​തിരുമുക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ജംങ്ഷനിലായിരുന്നു അപകടം.

സ്​കൂട്ടറില്‍ കുടുംബസമേതം യാത്ര ചെയ്യവെ കാറിടിച്ച്‌​ റോഡില്‍ വീണ ദമ്പതികളെയും മകനെയും കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സിജിയും അനന്ദുവും കൊട്ടിയം കിംസ് ആശുപത്രിയിലും ഷിബു പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വച്ച്‌ മരിച്ചു. മൃതദേഹങ്ങള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.