ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം

Friday 16 March 2018 3:32 pm IST
തോമസ് ജേക്കബ് എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍ എന്ന പുസ്തകം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കുറ്റപത്രവുമായി വീണ്ടും സര്‍ക്കാര്‍. തോമസ് ജേക്കബ് എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍ എന്ന പുസ്തകം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ചട്ടലംഘനം കണ്ടെത്തിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബറില്‍ ജേക്കബ് തോമസിനെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി. 

എന്നാല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച്‌ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ആറ് മാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് വ്യക്തമായ കാരണങ്ങള്‍ കാണിക്കണം. ഇതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.