ഇരട്ടവേതനം പറ്റുന്നതായി പരാതി

Saturday 17 March 2018 1:07 am IST


അമ്പലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരന്‍ രണ്ട് വേതനം കൈപ്പറ്റുന്നതായി പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുതുവല്‍ വീട്ടില്‍  മുരളീധരനാണ് സര്‍ക്കാരില്‍ നിന്ന്  ഇരട്ടവേതനം കൈപ്പറ്റുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, വിജിലസ് എന്നിവര്‍ക്ക് വണ്ടാനം മണലയില്‍ വീട്ടില്‍ രാജേഷ് കുമാര്‍ പരാതി നല്‍കി. മുപ്പത് വര്‍ഷമായി ഇയാള്‍ മെഡിക്കല്‍കോളേജില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ മെന്‍സ് ഹേസ്റ്റലില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷം മുന്‍പ് ആശുപത്രിയിലെ പാര്‍ട്ട് ടൈം ജീവനക്കാരാനായി ജോലിയില്‍ പ്രവേശിച്ചു. ഇതിന് സര്‍ക്കാരില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്ന ഇയാള്‍ കോളേജിലെ മെന്‍സ് ഹോസ്റ്റലിലെ പഴയ ജോലിയില്‍ തുടരുകയും ഇതിനുളള വേതനവും കൈപ്പറ്റുന്നതായണ് പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.