കിടാരി വളര്‍ത്തല്‍ പദ്ധതിക്ക് ഇന്നു തുടക്കം

Saturday 17 March 2018 1:09 am IST


ചേര്‍ത്തല: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മാതൃകാ പഞ്ചായത്ത് പദ്ധതികളിലുള്‍പ്പെടുത്തി മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി കിടാരി വളര്‍ത്തല്‍, സ്‌കൂള്‍ പൗള്‍ട്രിക്ലബ് എന്നിവ നടപ്പാക്കും. തെരഞ്ഞെടുത്ത 57 ക്ഷീരകര്‍ഷകര്‍ക്ക് 8200 രൂപ സബ്്‌സീഡിയോടെ 12000 രൂപയുടെ കിടാരികളെ നല്‍കും. എസ്എല്‍പുരം സ്‌കൂളിലെ ആറു മുതല്‍ ഒന്‍പത് വരെ ക്ലാസിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും അഞ്ചു കോഴികുഞ്ഞുങ്ങളെ നല്‍കും. 17ന് രാവിലെ ഒന്‍പതിന് എസ്എല്‍ പുരം രംഗകലാ ഓഡിറ്റോറിയത്തില്‍ കിടാരി വളര്‍ത്തല്‍ പദ്ധതി മന്ത്രി ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ പൗള്‍ട്രി ക്ലബ് പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍പേഴ്സ്ണ്‍ ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രീയേഷ് കുമാര്‍ അദ്ധ്യക്ഷനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.