കേന്ദ്രസര്‍ക്കാര്‍ തൊഴില്‍മേള നാളെ

Saturday 17 March 2018 2:00 am IST

 

ചെങ്ങന്നൂര്‍: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം സംഘടിപ്പിക്കുന്ന തൊഴില്‍മേള 18ന് ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയത്തില്‍ നടക്കും. മേളയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി സന്തോഷ്‌കുമാര്‍ ഗാംഗ്വാര്‍ നിര്‍വ്വഹിക്കും. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കും. 

  എല്ലാ ജില്ലയില്‍ നിന്നുമുള്ള എട്ടാം ക്ലാസ് മുതല്‍ ബുരുദാനന്തര ബിരുദ യോഗ്യതക്കാര്‍ക്കു വരെ മേളയില്‍ പങ്കെടുക്കാം. ബഹുരാഷ്ട്ര കമ്പനികളുള്‍പ്പടെ 50 സ്വകാര്യ കമ്പനികള്‍ മേളയില്‍ സംബന്ധിക്കും. അയ്യായിരം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. വയസ്സ്, യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡേറ്റായും സഹിതം 18ന് രാവിലെ 9ന് മുന്‍പ് കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സൗജന്യം. 

 തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം, കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റര്‍ ഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷണ്‍(സൈന്‍), കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (കെസിസിഐ) എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ യുവാക്കള്‍ക്കുള്ള വിവിധ പദ്ധതികളെ പറ്റി മേളയില്‍ വിശദീകരിക്കും. ഓരോ കമ്പനികളുടെയും ഒഴിവുകള്‍ക്ക് വേണ്ട യോഗ്യതയും പ്രായപരിധിയും മേള നടക്കുന്ന കേന്ദ്രത്തില്‍ നിന്നും ലഭിക്കും. 

 പിന്നീട് വരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ ംംം.ിര.െഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അംഗപരിമിതരുടെ സേവനത്തിനുവേണ്ടി ദേശിയ തൊഴില്‍ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ സേവനവും തൊഴില്‍ മേളയില്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.ജി. രാമചന്ദ്രന്‍ അറിയിച്ചു.  0471-2332113, 8304009409.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.