കൊമ്പ് മിനുക്കി 'വിജയകൃഷ്ണന്‍'

Saturday 17 March 2018 2:00 am IST

 

ചേര്‍ത്തല: കൊമ്പ് മിനുക്കി വിജയകൃഷ്ണന്‍ സുന്ദരനായത് നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി. ഗജവീരന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്റെ കൊമ്പു മുറിച്ചു മിനുക്കല്‍ തണ്ണീര്‍മുക്കം ചാലി നാരായണപുരം ക്ഷേത്രത്തിലായിരുന്നു നടന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെറ്റിനറി ഡോക്ടര്‍ ശശിധരദേവും, വനംവകുപ്പ് കോന്നി വെറ്റിനറി ഡോക്ടര്‍ സി.എസ്. ജയകുമാറും ചേര്‍ന്നായിരുന്നു കൊമ്പ് മിനുക്കിയത്.

വലതു കൊമ്പില്‍ നിന്നും 15 സെന്റീമിറ്റര്‍ നീളത്തിലും 32 സെന്റീമീറ്റര്‍ വ്യാസത്തിലുമാണ് കൊമ്പു മുറിച്ചത്. ഇടതില്‍ 12 നീളത്തിലും 29 വ്യാസത്തിലുമായിരുന്നു മുറിച്ചത്.(ആകെ 3.665കിലോ) കൊമ്പു മിനുക്കിയപ്പോള്‍ ചീളായി വന്നത് 725 ഗ്രാം.കൊമ്പും ചീളുമെല്ലാം ദേവസ്വം ബോര്‍ഡ് ലോക്കറില്‍ സൂക്ഷിക്കും.

വിജയകൃഷ്ണന്റെ കൊമ്പുകള്‍ ക്രമമില്ലാതെ വളര്‍ന്നതിനെ തുടര്‍ന്നാണ് മുറിച്ചു മിനുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ഹരിപ്പാട് ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ എസ്.രഘുനാഥന്‍ നായര്‍,അമ്പലപ്പുഴ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.ഗോപാലകൃഷ്ണന്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൊമ്പുമുറിക്കല്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.