ഹയര്‍ സെക്കന്‍ഡറിയെ ഡിപിഐയില്‍ ലയിപ്പിക്കരുത്

Saturday 17 March 2018 2:20 am IST

കോട്ടയം:  ഹയര്‍ സെക്കന്‍ഡറി വിഭാഗത്തെ പൊതു വിദ്യാഭ്യാസ വിഭാഗത്തില്‍ (ഡിപിഐ) ലയിപ്പിക്കരുതെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

ശാസ്ത്രപാഠപുസ്തകങ്ങള്‍ മലയാളത്തിലാക്കാനുള്ള നീക്കവും അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കാത്തതും ഹയര്‍സെക്കന്‍ഡറി മേഖലയെ തകര്‍ക്കാനാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഡിപിഐയിലേക്ക് ഹയര്‍ സെക്കന്‍ഡറിയിലെ 10 ലക്ഷം വിദ്യാര്‍ത്ഥികളും 30,000 അധ്യാപകരും ചേര്‍ന്നാല്‍ പരീക്ഷകളും ഫലപ്രഖ്യാപനവും അവതാളത്തിലാകും. ലയനത്തിനെതിരെ 23ന് സെക്രട്ടറിയേറ്റ് പടിക്കല്‍  ധര്‍ണ്ണ നടത്തും. 

പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മനോജ്, സംഘടന സെക്രട്ടറി ഡോ. കെ.എം. തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.