തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി (അപേഡ) സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ കയറ്റുമതിക്കായി ചക്കയെ കൂടി അപേഡയുടെ പൊട്ടന്‍ഷ്യല്‍ ഫ്രൂട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അപേഡ ചെയര്മാന് ഡി.കെ. സിങ്ങിനോട് മന്ത്രി അഭ്യര്‍ഥിച്ചു.
കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ടിക്കാറാം മീണ, അപെഡ ചെയര്മാന് ഡി.കെ. സിങ്, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: